Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : S Rampant

Alappuzha

നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം

ച​മ്പ​ക്കു​ളം: നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് 9 -ാം വാ​ർ​ഡി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം. ച​മ്പ​ക്കു​ളം ബ​സി​ലി​ക്ക​യു​ടെ പ​രി​സ​രം, ബ​സി​ലി​ക്ക ബ​സ്‌​സ്റ്റാ​ൻ​ഡ്, സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ പ​രി​സ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രാ​വി​ലെ മു​ത​ൽ​ത്ത​ന്നെ തെ​രു​വു​നാ​യ​ക​ളു​ടെ ഉ​പ​ദ്ര​വം തു​ട​ങ്ങു​ന്ന​ത്.

സ്‌​കൂ​ൾ കു​ട്ടി​ക​ൾ എ​ത്തും​മു​ൻ​പ് നാ​ട്ടു​കാ​ർ സ്‌​കൂ​ൾ പ​രി​സ​ര​ങ്ങ​ൾ കൈ​യ​ട​ക്കു​ന്ന നാ​യ​ക​ളെ ഓ​ടി​ച്ച് വി​ടു​ന്ന​തു​കൊ​ണ്ട് വ​ലി​യ അ​പ​ക​ട​മു​ണ്ടാ​കു​ന്നി​ല്ലെ​ന്നു മാ​ത്രം. തെ​രു​വു​നാ​യ ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ട​ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ മൂ​ലം ജ​ലോ​ത്സ​വം തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ക​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് വ​ള്ളം​ക​ളി പ്രേ​മി​ക​ൾ ഇ​വ​ടെ​യെ​ത്തു​മ്പോ​ൾ തെ​രു​വു നാ​യ്ക്ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത് ഇ​വ​ർ​ക്കും ഭീ​ഷ​ണി​യാ​ണ്.

Latest News

Corehub Up